KeralaLatest News

കരള്‍ പകുത്തു നല്‍കിയിട്ടും എല്ലാവരേയും കണ്ണീരിലാഴ്ത്തി വിഷ്ണു പോയി

ഹരിപ്പാട്: കരള്‍ പകുത്തു നല്‍കിയിട്ടും വിഷ്ണുവിനെ രക്ഷിക്കാനായില്ല. സഹോദരി കരള്‍ പകുത്തു നല്‍കിയിട്ടും എല്ലാവരേയും കണ്ണീരിലാഴ്ത്തി വിഷ്ണു പോയി. താമല്ലാക്കല്‍ വിഷ്ണു ഭവനത്തില്‍ വിക്രമന്റെ മകന്‍ വിഷ്ണു(24) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.

അതസമയം ആശുപത്രിയിലെ കുടിശിക അടയ്ക്കാതെ മൃതദേഹം വിട്ടു നല്‍കതില്ലെന്നു കൂടി പറഞ്ഞതോടെ കുടുംബം വീണ്ടും കണ്ണീരിലായി.  പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം വിട്ടു നല്‍കിയത്. ബില്‍ തുകയായ 14 ലക്ഷം രൂപ അടയ്ക്കാന്‍ വിഷ്ണുവിന്റെ കുടുംബത്തിന് മാര്‍ഗമില്ലായിരുന്നു.

വിഷണുവിന്റെ പിതാവ് വിക്രമന്‍ സൈക്കിളില്‍ മീന്‍ കച്ചവടം നടത്തുന്ന ആളാണ്. അമ്മ പ്രഭ തൊഴിലുറപ്പ് ജോലിക്കു പോകുന്നു, എന്നാല്‍ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന വിഷണുവിന് കരള്‍ രോഗം പിടിപ്പെട്ടതോടെ ഇവര്‍ പ്രതിസന്ധിയിലായി. ഇലക്ട്രീഷ്യനായിരുന്ന വിഷ്ണുവിന് സഹോദരി വീണയാണ് കരള്‍ നല്‍കിയത്. നാട്ടുകാരുടേയും നേതാക്കളുടേയും സഹകരണത്തോടെ ചികിത്സാസഹായ നിധി രൂപീകരിച്ച് 19 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. കൂടാതെ ആകെയുള്ള 10 സെന്റ് വസ്തുവും വീടും വില്‍ക്കാന്‍ കരാര്‍ എഴുതിയും കടം വാങ്ങിയും ബാക്കി തുക കണ്ടെത്തി ശസ്ത്രക്രിയ നടത്തിയെങ്കിലും വിഷ്ണുവിനെ ര്ക്ഷിക്കാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button