യുഎഇ: ശീതകാലം ആരംഭിക്കുന്നതിനു മുമ്പ് യുഎയില്‍ ഈ വര്‍ഷത്തെ പനി ബാധിതരുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവ്. പനിബാധിതരില്‍ കാണുന്ന രോഗലക്ഷണങ്ങളില്‍ ശ്രദ്ധേയമായ വ്യത്യാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പനിബാധിതരുടെ എണ്ണത്തില്‍ ഈ വര്‍ഷം 70% വര്‍ധനയുണ്ടായതായി മോട്ടോര്‍ സിറ്റിയിലെ എമിറേറ്റ്‌സ് ഹോസ്പിറ്റല്‍ ഡേ സര്‍ജറിയിലെ ജനറല്‍ പ്രാക്റ്റീഷണര്‍ ഡോ. സഹ്‌റാ റജബ് പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗുരുതരമായി പനി കണ്ടു വരുന്നത് കുട്ടികളിലായിരുന്നു എന്നാല്‍ ഈ തവണ മുതിര്‍ന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായതായി ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണയായി ചുമ,തൊണ്ടവേദന, ജലദോഷം എന്നിവയാണ് രോഗലക്ഷണങ്ങള്‍ എന്നാല്‍ ഇപ്പോള്‍ തലവേദന, സന്ധിവേദന, ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും രോഗികളില്‍ കണ്ടു വരുന്നുണ്ട്. കാലാവസ്ഥയില്‍ വന്നമാറ്റമാണ് പനിബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ മുഹമ്മദ് അസ്ലാം പറഞ്ഞു.
കുട്ടികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ആസ്ത്മ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ പനിബാധിച്ചാല്‍ കൂടുതല്‍ സംരംക്ഷണം ആവശ്യമാണ്. ആറുമാസം പ്രായമാകുന്നതു മുതല്‍ കൃത്യമായി വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് നല്‍കണം. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക, ചുമയ്ക്കുമ്പോള്‍ തുണിഉപയോഗിച്ച് മൂക്കും വായും പൊത്തുക, ശുദ്ധമായ വെള്ളവും ഭക്ഷണവും കഴിക്കുക, ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക. തുടങ്ങിയ കൃത്യമായ മുന്‍കരുതലുകളെടുത്താല്‍ രോഗത്തെ എളുപ്പത്തില്‍ പ്രതിരോധിക്കാനകും. തിരക്കേറിയ പ്രദേശത്തെ സ്‌കൂളുകളില്‍ കുട്ടികളില്‍ രോഗം പെട്ടന്നു തന്നെ പടര്‍ന്നു പിടിക്കുനന്തായി ലോകാരോഗ്യ സംഘടന പറയുന്നു. ഈ ഒക്ടോബര്‍മാസത്തില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പനിബാധിച്ച് മരിച്ചത്.
Post Your Comments