കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. പവന് 200 രൂപയാണ് ആഭ്യന്തര വിപണിയില്‍ കുറഞ്ഞത്. 22 ,800 രൂപയാണ് ഇന്ന് പവന് വില. ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 2850 രൂപയിലെത്തി. തിങ്കഴാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്നലെ 200 രൂപ വർധിക്കുകയും ചെയ്തു.
ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും താഴ്ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments