Latest NewsInternational

ഇവിടെ സൂര്യൻ അസ്തമിച്ചു; ഉദിക്കാൻ ഇനി കാത്തിരിക്കേണ്ടത് അറുപതിലേറെ ദിവസം

അലാസ്‌ക: അലാസ്‌കയിലെ ചില ഗ്രാമങ്ങളില്‍ സൂര്യൻ അസ്തമിച്ചു. ഇനി ഇവിടെ സൂര്യന്‍ ഉദിക്കണമെങ്കില്‍ കാത്തിരിക്കേണ്ടത് 65 നാളാണ്. വടക്കന്‍ അലാസ്‌കയിലെ ഉട്ക്വിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഈ പ്രതിഭാസം. പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ശൈത്യകാലമാകുമ്പോഴേക്കും ഇവിടെ സൂര്യന്‍ അസ്തമിക്കും. പിന്നെ തിരിച്ചെത്തുന്നത് ഫെബ്രുവരി ആദ്യ വാരത്തോടെയാണ്.

കാക്റ്റോവിക്, പോയിന്റ് ഹോപ്, അനക്റ്റുവക് പാസ് എന്നിവയാണ് അലാസ്‌കയിലെ സൂര്യനുദിക്കാത്ത മറ്റു ഗ്രാമങ്ങള്‍. അതേസമയം വേനല്‍ക്കാലത്ത് അനുഭവപ്പെടുക വിപരീതമായ സ്ഥിതി വിശേഷമാണ്. അന്നേരം രണ്ട് മാസത്തിലേറെ ഈ പ്രദേശത്ത് സൂര്യന്‍ അസ്തമിക്കില്ല. ഭൂമിക്ക് സ്വതവേയുള്ള ചരിവും ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീര്‍ഘവൃത്താകൃതിയും ആണ് ഈ പ്രതിഭാസത്തിന് കാരണം.

shortlink

Post Your Comments


Back to top button