തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തല്‍ക്കാലം സുപ്രീംകോടതിയിലേക്കില്ലെന്ന് സര്‍ക്കാർ വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിധി സര്‍ക്കാരിന് അനുകൂലമെന്നാണ് വിലയിരുത്തല്‍. വിധി പഠിച്ച ശേഷം ഹര്‍ജിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ഹര്‍ജി ഇന്ന് ഫയല്‍ ചെയ്യാനായിരുന്നു തീരുമാനം.
ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയില്‍ അറിയിച്ചു.
Post Your Comments