Bikes & ScootersLatest News

ജിക്‌സര്‍ 250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് സുസുക്കി

ജിക്‌സര്‍ 250യ്ക്ക് യമഹയുടെ എഫ് സി 250 ആയിരിക്കും മുഖ്യഎതിരാളി

 ജിക്‌സര്‍ 250 അടുത്ത ജൂണിൽ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് സുസുക്കി. 250സിസി വിഭാഗത്തിൽ കരുത്താർജിക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം. 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്‌സറില്‍ ഇടം പിടിക്കുക. 22 മുതല്‍ 25 bhp വരെ കരുത്ത് നൽകാൻ ഈ എൻജിന് സാധിക്കും. ആറു സ്പീഡ് ആയിരിക്കും ഗിയർ ബോക്സ്. രാജ്യാന്തര വിപണിയിലുള്ള GSX250R സൂപ്പര്‍സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് നൽകിയിരിക്കുന്നത്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷനും,ഇരുടയറുകളിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍ സുരക്ഷയും നിറവേറ്റും. ഇരട്ട ചാനല്‍ എബിഎസ് അടിസ്ഥാന ഫീച്ചറാണോ എന്നത് കാത്തിരുന്നു കാണാം. ഏകദേശം ഒന്നര ലക്ഷം രൂപ വില പ്രതീക്ഷിക്കാവുന്ന ജിക്‌സര്‍ 250യ്ക്ക് യമഹയുടെ എഫ് സി 250 ആയിരിക്കും മുഖ്യഎതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button