കൊല്ലം: കോപ്പിയടിച്ചത് പിടിച്ചതിന് കോളേജ് വിദ്യാര്‍ത്ഥി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളേജിലെ വിദ്യാര്‍ത്ഥിയായ രാഖി കൃഷ്ണയാണ് മരിച്ചത്. കോളേജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ് രാഖി. അതേസമയം അധികൃതരുടെ മാനസിക പീഡനമാണ് രാഖിയുടെ മരണത്തിനു കാരണമെന്നാണ് ആരോപണം.
രാഖിയുടെ മരണത്തെ തുടര്‍ന്ന് കോളേജിനു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അധ്യാപകരെ തടഞ്ഞുവച്ചു. സ്വയംഭരണാവകാശമുള്ള കോളേജാണ് ഫാത്തിമാ മാതാ. സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെ രാഖി കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപിക വിദ്യാര്‍ഥിനിയെ സ്ക്വാഡിന്റെ മുന്നില്‍ ഹാജരാക്കുകയായിരുന്നു. സ്ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണും ആരോപണമുണ്ട്. കൂടാതെ ഇവര്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തതായും പറയുന്നു.
അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളേജില്‍നിന്ന് ഇറങ്ങിയോടുകയും എസ്.എന്‍ കോളേജിന് മുന്നില്‍വച്ച് തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു.
Post Your Comments