പുനെ• നഗരത്തിലെ വിമാന്‍ നഗറില്‍ സ്പാ മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. വേശ്യാവൃത്തിയ്ക്കായി തായ്‌ലന്‍ഡില്‍ നിന്നും എത്തിച്ച മൂന്ന് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് സ്പാ മാനേജര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചും വിമാന്തല്‍ പോലീസം ചേര്‍ന്ന് സംയുക്തമായി ഇവിടെ റെയ്ഡ് നടത്തിയത്.
മാനേജര്‍മാരായ അമര്‍ രാമറാവു ധുമാല്‍ (27), തുഷാര്‍ അശോക് ബന്‍സോദെ (28) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് തായ്‌ലന്‍ഡില്‍ നിന്നും തെറാപ്പിസ്റ്റ് എന്ന പേരില്‍ യുവതികളെ എത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ അനാശാസ്യം തടയല്‍ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 4,500 രൂപയും ഒരു മൊബൈല്‍ ഫോണും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments