Latest NewsIndia

രാജീവ് ഗാന്ധി വധം ; കേന്ദ്ര തീരുമാനം വൈകുന്നതിൽ തമിഴ്‍നാട്ടില്‍ പ്രതിഷേധം

ഡൽഹി : രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനക്കാര്യത്തില്‍ കേന്ദ്രസർക്കാരിന്റെ തീരുമാനം വൈകുന്നതിൽ തമിഴ്‍നാട്ടില്‍ പ്രതിഷേധം. വികേസിൽ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് . പ്രതിപക്ഷ പാര്‍ട്ടികളാണ് തമിഴ്‍നാട്ടില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.

പേരറിവാളിനെയും നളിനിയെയുമുള്‍പ്പെടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണറുടെ മേശപുറത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുകയാണ്. മോചനകാര്യം പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴും കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ നിയമവശങ്ങള്‍ പരിശോധിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്.

എന്നാല്‍ പ്രതികളുടെ മോചനകാര്യത്തില്‍ പ്രത്യേക നിയമ ചട്ടകൂടുകള്‍ ഒന്നും ഇതുവരെ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ സിബിഐയുടെ കണ്ടെത്തലുകള്‍ ദുര്‍ബലമായിരുന്നെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് കെ.ടി തോമസ്സും വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ ബന്വാവരിലാല്‍ പുരോഹിതിന്‍റെ തീരുമാനം വൈകുന്നതിന് എതിരെ എംഡിഎംകെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തും. മാര്‍ച്ചിന് ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button