കൊച്ചി•ശബരിമലയില്‍ മലയരയര്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് അയ്യപ്പ ധര്‍മ്മസേനാ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചു നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. അതിനാല്‍ ആ അവകാശം അവര്‍ക്ക് തിരികെ നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ദൈവഹിതം അറിയാനായി ദേവപ്രശ്നം വെക്കണമെന്നും രാഹുല്‍ പറഞ്ഞു.
ശബരിമലയില്‍ സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ശ്രമിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. ശബരിമലയില്‍ യുവതികളെ കടത്തിവിടില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയതായും രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു.
Post Your Comments