തിരുവനന്തപുരം: പി സി ജോര്‍ജന്റെ വരവ് തുടക്കം മാത്രമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇനിയും കൂടുതല്‍ ക്രൈസ്തവര്‍ എന്‍ഡിപിയില്‍ എത്തും, ജോര്‍ജിന്റെ വരവ് ഇതിന് തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ചയോടെ പുതിയ സാഹചര്യം ഉരുത്തിരിയും. കൃസ്ത്യന്‍ സമൂഹത്തോട് വളരെ സഹകരിച്ച് പോകാന്‍ പറ്റിയ സാഹചര്യമാണിതെന്നും, ഇതിലൂടെ ബിജെപിക്ക് പാര്‍ലമെന്റ് സീറ്റ് നേടിയെടുക്കാന്‍ കഴിയുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കിയത്. അതേസമയം അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാന്‍ കറുപ്പുടുത്താണ് രാജഗോപാലും, പി സി ജോര്‍ജും ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തിയത്. കൂടാതെ ഇന്നുമുതല്‍ എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ് അറിയിച്ചു.
പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപി. എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചുവെന്നും പ്രതികരിച്ചത് ബിജെപി മാത്രമാണെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ തനിക്കും ബിജെപിക്കും ഒരേനിലപാടാണെന്നും അതുകൊണ്ടാണ് സഹകരണമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
Post Your Comments