തിരുവനന്തപുരം: കേരളത്തിൽ ശക്തി പ്രാപിക്കാൻ സംസ്ഥാന ഘടകത്തിൽ വമ്പൻ മാറ്റങ്ങളുമായി ആം ആദ്‌മി പാർട്ടി. സാറാ ജോസഫ്, സിആർ നീലകണ്ഠന്‍, എം എൻ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ അണിനിരന്നിട്ടും മുഖ്യധാരയിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ആം ആദ്മിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ദേശീയ തലത്തില്‍ ശ്രദ്ധേയനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ തുഫൈല്‍ പി ടി യെയാണ് ആംആദ്മി കേരള ഘടകത്തെ നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം എഎപി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരള എഎപിയുടെ സംസ്ഥാന സെക്രട്ടറിയായി ഇരുപത്തൊൻപതുകാരനായ തുഫൈലിനെ പ്രഖ്യാപിച്ചത്. കോഴിക്കോട് സ്വദേശിയായ തുഫൈൽ ചെന്നൈ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തെഹൽക്കയിലൂടെ മാധ്യമമേഖലയിൽ ചുവടുറപ്പിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് തുഫൈല്‍ വ്യക്തമാക്കുന്നത്.
Post Your Comments