അഹമ്മദാബാദ്• ഗുജറാത്തില്‍ ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ സാമൂഹ്യ നീതി ശാക്തീകരണ- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സുന്ദര്‍ സിംഗ് ചൗഹാനാണ് ബി.ജെ.പി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ചൗഹാന്റെ അവകാശവാദം.
നാല് തവണ എം.എല്‍.എ ആയിട്ടുള്ള ചൗഹാന്‍ ഒരു തവണ മന്ത്രിയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ചൗഹാനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദയും ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രാജിവ് സതാവും ചേര്‍ന്ന് സ്വീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൗഹാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവച്ചത്.
ഏറെ നാളായി പാര്‍ട്ടിയുമായി ശീത സമരത്തിലായിരുന്നു ചൗഹാന്‍. പല തവണ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിയെങ്കിലും ഇപ്പോഴാണ് അന്തിമ തീരുമാനം ഉണ്ടായത്.
2012 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗൗതം ചൗഹാനോട് തോറ്റത് മുതലാണ് ചൗഹാന്‍ ബി.ജെ.പിയില്‍ ഒറ്റപ്പെട്ടത്. പിന്നീട് 2017 ല്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് ചൗഹാനെ ചൊടിപ്പിച്ചിരുന്നു.
Post Your Comments