KeralaLatest News

വീടിന്റെ ഗ്രില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവനും 55,000 രൂപയും കവര്‍ന്നു

തലശ്ശേരി: വീടിന്റെ ഗ്രില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവനും 55,000 രൂപയും കവര്‍ന്നു. തലശ്ശേരിയിലെ ചേറ്റംകുന്നിലെ ബിസിനസുകാരനായ ടി. ഗഫൂറിന്റെ ‘ഹസീന മന്‍സില്‍’ എന്ന വീടിന്റെ ഗ്രില്‍ തകര്‍ത്താണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന അറുപത് പവന്‍ ആഭരണങ്ങളും 55,000 രൂപയും കള്ളന്മാര്‍ കവര്‍ന്നത്.

കവര്‍ച്ചയ്ക്കിടെ വീടിന്റെ ജനലും ഗ്രിലും തകര്‍ത്തിട്ടുണ്ട്. വിദേശത്ത് ബിസിനസുകാരനായ ഗഫൂറും കുടുംബവും കണ്ണൂരിലെ വീട്ടില്‍ പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. വീട് തുറന്ന് കിടക്കുന്നതായി അയല്‍ വീട്ടുകാരാണ് ഗഫൂറിനെ അറിയിച്ചത്. സംഭവത്തില്‍ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

കവര്‍ച്ചാ കേസുകളില്‍ പ്രതികളായി കോടതികളില്‍ നിന്നും ജാമ്യം ലഭിച്ച മുന്‍ കുറ്റവാളികളെക്കുറിച്ചും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സംഭവമറിഞ്ഞ് തലശ്ശേരി സി.ഐ എം.പി. ആസാദ്, എസ്.ഐ അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button