ബെംഗളുരു: കടബാധ്യത മൂലം ബെളഗാവിയിൽ കർഷകൻ ആത്മഹത്യചെയ്തു. നാഗണ്ണവരൈയാണ്(72) ആത്മഹത്യ ചെയ്തത്.
കൃഷിയിടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 4 ലക്ഷത്തോളം രൂപ കൃഷിക്കായി വായ്പ്പയെടുത്തിരുന്നു. കടുത്ത വരൾച്ചമൂലം തിരിച്ചടവ് മുടങ്ങിയിരുന്നു.
കടബാധ്യതയും വരൾച്ചയിൽ കൃഷി നശിച്ചതുമെല്ലാം ചേർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ വ്യകതമാക്കി.
Post Your Comments