പത്തനംതിട്ട ജില്ലയില്‍ സേവാഭാരതി കേന്ദ്രം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി ആരോപണം. രണ്ട് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായും ഒരാള്‍ക്ക് വെട്ടേറ്റതായുമാണ് അറിയുന്നത് . സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇത്തരമൊരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത് . അയ്യപ്പന്റെ ചിത്രവും കസേരകളുമടക്കം കേന്ദ്രത്തിന്റെ ഉള്‍വശം പൂര്‍ണ്ണമായും തല്ലിത്തകര്‍ത്ത നിലയിലാണുള്ളത്. കേന്ദ്രത്തിനകത്ത് രക്തക്കറകളും കാണാന്‍ സാധിക്കുന്നുണ്ട്. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടു ബി.ജെ.പി പ്രത്യക്ഷ സമരത്തിനിറങ്ങുകയും സംസ്ഥാന സര്‍ക്കാര്‍ അതിനെ പ്രതി രോധിക്കാനെന്നോണം സുപ്രീംകോടതി വിധി നടപ്പാക്കുമെന്നുറപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിരവധി ക്രമസമാധാന പ്രശ്നങ്ങളാണ് ദിനം പ്രതി ശബരിമല വിഷയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി അനുദിനം സമരം ശക്തിപ്പെടുത്തിവരുന്ന സാഹചര്യത്തില്‍ അയ്യപ്പ ഭക്തര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നത് തീര്‍ത്തും അപലപനീയമാണെന്നും സി.പി.എം ന്റെയോ, ഡി.വൈ.എഫ.്ഐ യുടെയോ ഇടതുപക്ഷമുന്നണിയുടെയോ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത് തീര്‍ത്തും നിരാശാജനകമാണെന്ന തരത്തിലുമുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നത്.
https://youtu.be/cQ4XLlXUraA
Post Your Comments