Latest NewsIndia

ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ അമിത് ഷാ നാലംഗ സംഘത്തിനെ നിയോഗിച്ചു

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 4 അംഗ സംഘത്തെ നിയോഗിച്ചു. നാല് എംപിമാർ അടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാർ എംപി, നളിൻ കുമാർ കട്ടീൽ എംപി എന്നിവർ കേരളത്തിൽ എത്തി തെളിവെടുക്കും. 15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. പൊതു ജനങ്ങൾ, വിശ്വാസികൾ, പാർട്ടി പ്രവർത്തകർ എന്നിവരിൽ നിന്ന് സംഘം തെളിവെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button