നൈനിറ്റാള്‍: ഭര്‍ത്താവിന്റെ രണ്ടാം വിവാഹ വിവരം അറിഞ്ഞ ഭാര്യയും ബന്ധുക്കളും പന്തലിലെത്തി വരനെ തല്ലിച്ചതച്ചു. വിവാഹ പന്തലില്‍ നിന്നും വരനെ വലിച്ചിറക്കി തല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വരന്‍ നേരത്തെ ഒന്ന് വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞതോടെ മാലയിട്ട് സ്വീകരിച്ച വധുവിന്റെ ബന്ധുക്കൾ യുവാവിനെ തല്ലിച്ചതക്കുകയായിരുന്നു.
ഭർത്താവ് വീണ്ടും വിവാഹിതനാകുന്നുവെന്ന് അറിഞ്ഞ ഭാര്യ ബന്ധുക്കളെക്കൂട്ടി കല്യാണസ്ഥലത്തെത്തുകയായിരുന്നു .വധുവിന്റെ ബന്ധുക്കൾ വിശ്വസിക്കാൻ തയ്യാറാകാതെ വന്നപ്പോൾ 2012 മുതല്‍ തമ്മില്‍ ഇഷ്ടപ്പെട്ട ശേഷം ഒക്ടോബറില്‍ വിവാഹിതരായതിന്റെ രേഖകള്‍ ഉള്‍പ്പെടെ യുവതി ബന്ധുക്കൾക്ക് മുമ്പിൽ ഹാജരാക്കി.
തുടർന്നാണ് വരനുനേരെ ആക്രമണമുണ്ടായത്. ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് സാരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിന്നീട് മൂന്ന് കുടുംബങ്ങളും കൂടി പ്രശ്നപരിഹാരത്തിന് മല്ലിറ്റാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി കേസ് ഒത്തുതീർപ്പാക്കി.
വധുവിന്റെ കുടുംബം നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കല്യാണത്തിന് ചെലവായ തുകയും, നേരിട്ട അപമാനവും കണക്കിലെടുത്താണ് തുക നിശ്ചയിച്ചത്. 2 ലക്ഷം രൂപ പോലീസ്സ്റ്റേഷനില്‍ വച്ചുതന്നെ വധുവിന്റെ കുടുംബം കൈപ്പറ്റി. ബാക്കിതുക പിന്നീട് നൽകുമെന്ന് വരൻ എഴുതി ഒട്ടുനൽകി.
Post Your Comments