KeralaLatest News

ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനം. വിഷയത്തില്‍ ഏതറ്റം വരെയും പ്രക്ഷോഭം കൊണ്ടുപോകും. സഭയ്ക്ക് അകത്തും പുറത്തും വിഷയം സജീവമായി ഉന്നയിക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്തണമെന്നാണ് മുന്നണി പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതേസമയം ബുധനാഴ്ച തന്നെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം നിയമസഭയില്‍ ആവശ്യപ്പെടും. സര്‍ക്കാരിന്‍റെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമായ ശേഷം കൂടുതല്‍ സമര പരിപാടികള്‍ തീരുമാനിക്കുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button