ശബരിമല യുവതീ പ്രവേശനം വിവാദമായതിനെ തുടര്‍ന്ന് പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ എത്തുന്നത്. കൂടാതെ എസ്.പി യതീഷ് ചന്ദ്ര ശബരിമലയില്‍ ജഡ്ജിയെയും തടഞ്ഞെന്ന് ഇന്നലെ ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ മാസം 30 വരെ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും യഥാര്‍ഥ ഭക്തര്‍ക്ക് യാതൊരു വിധ നിയന്ത്രണവും ഇല്ലെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിട്ടുള്ളത്. അതിനിടയില്‍ ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നടപടികള്‍ സ്വീകരിക്കുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസിന് നല്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ വഴി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന പോലീസ് വിഭാഗം.
Post Your Comments