തിരുവനന്തപുരം: നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാം ഘട്ടത്തിൽ പമ്പയുടെയും സന്നിധാനത്തിന്റെയും സുരക്ഷാ മേൽനോട്ട ചുമതല പോലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപിന്. നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേൽനോട്ട ചുമതല ഇന്റലിജൻസ് ഐ.ജി. അശോക് യാദവിനും മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ജോയിൻറ് ചീഫ് കോ- ഓർഡിനേറ്റർ ആയി തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജും തുടരും.
പോലീസ് കൺട്രോളർമാരായി സന്നിധാനത്ത് വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസാമിയും വിജിലൻസ് എസ്.പി. കെ.ഇ. ബൈജുവും മരക്കൂട്ടത്ത് കേരള പോലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ കെ.കെ. അജി, വടശ്ശേരിക്കരയിൽ കെ.എ.പി. ഒന്നാം ബറ്റാലിയൻ കമാൻഡൻറ് പി.വി. വിൽസൻ, എരുമേലിയിൽ എൻ.ആർ.ഐ. സെൽ എസ്.പി. വി.ജി വിനോദ് കുമാർ എന്നിവരും കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാർ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്കരൻ എന്നിവർ പമ്പയിലും ടെലികമ്യൂണിക്കേഷൻ എസ്.പി. എച്ച്. മഞ്ചുനാഥ്, സ്പെഷ്യൽ സെൽ എസ്.പി. വി.അജിത് എന്നിവരെ നിലയ്ക്കലും നിയമിച്ചു.
Post Your Comments