Latest NewsKerala

മുഴുവന്‍ അയപ്പ ഭക്തര്‍ക്കും തിരിച്ചറിയല്‍ ടാഗ് നല്‍കാന്‍ നീക്കം

ശബരിമല: ശബരിമലയിലേക്ക് പോകുന്ന മുഴുവന്‍ അയപ്പ ഭക്തര്‍ക്കും തിരിച്ചറിയല്‍ ടാഗ് നല്‍കാന്‍ നീക്കം. ഇതോടെ ഭക്തരെ തിരിച്ചറിയാന്‍ എളുപ്പമാകും. അതേസമയം വളരെ കാലം മുമ്പ് തന്നെ കുട്ടികളെ തിരിച്ചറിയാനായി മലകയറും മുമ്പ് ടാഗ് കൈയില്‍ നല്‍കുന്നുണ്ട്. നിലവില്‍ കെഎസ്ആര്‍ടിസി ബസ് നിലയ്ക്കലില്‍ നിന്ന് കയറുമ്പോള്‍ തന്നെ ഭക്തര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.

ഇതിനോടൊപ്പം തന്നെ ടാഗും നല്‍ക്കാനാണ് പദ്ധതി. ടാഗിനായി ദേവസ്വം ബോര്‍ഡില്‍ നിന്ന് 1.25 കോടി രൂപ നല്‍കാന്‍ ആലോചന തുടങ്ങി. എന്നാല്‍ സുരക്ഷാ ആവശ്യത്തിനായി ദേവസ്വം ബോര്‍ഡ് പണം മുടക്കുകയാണെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയിലായ ബോര്‍ഡിന് ഇപ്പോഴത്തെ ഈ തുക താങ്ങാന്‍ ആവുമോയെന്നും സംശയമുണ്ട്. ടാഗ് നല്‍കുന്നതോടെ ആരാണ് വന്നതെന്ന് തിരിച്ചറിയാന്‍ എളുപ്പമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വാഹനം ഉപയോഗിക്കാതെ വരുന്നവര്‍ക്ക് മല കയറും മുമ്പ് ടാഗ് നല്‍കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button