ചെന്നൈ: ഗജ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്നാടിന് കേരളത്തിന്റെ സഹായം ആവശ്യപ്പെട്ട് തമിഴ്സൂപ്പര്‍ താരം കമല്ഹാസന്. ഒരു കത്തിലൂടെയാണ് താരം സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. മക്കള്‍ നീതി മയ്യ’ത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കമല്‍ കത്തെഴുതിയത്.
തമിഴ്നാടിന്റെ തീരപ്രദേശങ്ങള എല്ലാ അര്‍ത്ഥത്തിലും തകര്‍ത്താണ് ഗജ ചുഴലിക്കാറ്റ് പിന്‍വാങ്ങിയത്. കൃഷിയും, തൊഴിലുപകരണങ്ങളും വീടുകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് മനുഷ്യര്‍. ഒരു പക്ഷേ വര്‍ഷങ്ങളെടുത്ത് മാത്രമേ സമാധാനപരമായ ജീവിതത്തിലേക്ക് എത്താന്‍ തീരദേശവാസികള്‍ക്ക് സാധിക്കുകയുള്ളൂ എന്നും കത്തില്‍ പറയുന്നു.
സ്വന്തംകാലില്‍ നില്ക്കാന്, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ തമിഴ്മക്കള്‍ക്ക് കേരളത്തിന്റെ പിന്തുണയും സഹായവും ആവശ്യമുണ്ട്. ദുര്‍ഘടസമയങ്ങളെ ഒന്നിച്ച് നേരിടുമ്പോഴാണ് മനുഷ്യന്റെ യശ്ശസ് ഉയരുന്നതെന്നും താരം പറയുന്നു. ട്വിറ്ററിലൂടെയാണ് കമല്‍ കത്ത് പങ്കു വച്ചത്.
രാഷ്ട്രീയത്തിനതീതമായി മാനുഷിക മൂല്യങ്ങള്‍ കേരളം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുരിതത്തെ അതിജീവിക്കാന്‍ തമിഴ്നാടിന് കൈത്താങ്ങാവണമെന്നും കമല്‍ ആവശ്യപ്പെട്ടു.
Post Your Comments