പുതുച്ചേരി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ ഭക്തർക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് പുതുച്ചേരിയിൽ ബി.ജെ.പി ബന്ദ് നടത്തി. ബന്ദിൽ സർക്കാർ ബസുകളടക്കം നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. പത്ത് സർക്കാർ ബസുകൾക്കും പതിനഞ്ചിലധികം സ്വകാര്യ വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി.
സംഭവത്തിൽ പുതുച്ചേരിയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി സ്വാമിനാഥൻ അടക്കം 150 പേർ അറസ്റ്റിലായി.ബസുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ നാലുപേർ പിടിയിലായി. കേരളത്തിലുണ്ടായ പ്രശ്‌നത്തിന് പുതുച്ചേരിയിൽ ബന്ദ് നടത്തിയതിന് നിരവധി വിമർശനങ്ങൾ ഉണ്ടായി.
സർക്കാർ ബസുകൾ പലതും പോലീസ് സംരക്ഷണത്തിലാണ് സർവീസ് നടത്തിയത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ബന്ദിൽ കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു.
Post Your Comments