KeralaLatest News

ശബരിമലയിലെ സമാധാനാന്തരീക്ഷം പുലരാന്‍ ഹെെെക്കോടതിയുടെ പുതിയ നിര്‍ദ്ദേശം

കൊച്ചി  :  ശബരിമലയിലെ സമാധാനാന്തരീക്ഷത്തിന് കോട്ടം തട്ടാതിരിക്കുന്നതിനായി നിരോധനാജ്ഞ തുടരണമെന്ന് ഹെെക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമലയില്‍ നിന്ന് നാളിതുവരെ ലഭിച്ച് വന്നിരുന്ന അശുഭകരമായ സംഭവ വികാസങ്ങളെ തുടര്‍ന്ന് യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ സംഘത്തെയും കോടതി നിയമിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ആര്‍. രാമണ്‍, ജസ്റ്റിസ് സിരിജഗന്‍, ഡി.ജി.പി ഹേമചന്ദ്രന്‍ ഐ.പി.എസ് എന്നിവരെയാണ് നിരീക്ഷകരായി കോടതി നിയമിച്ചിരിക്കുന്നത്.

മലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ പോലിസിന്  മാന്യമായി പരിശോധന നടത്താമെന്നും സേനയെ കോടതിക്ക് ഈ കാര്യത്തില്‍ വിശ്വാസമുണ്ടെന്നും കോടതി അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗപരിമിതരായവര്‍ക്കും നടപ്പന്തലില്‍ വിരിവയ്ക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ ടോ‌യ്‌‌ലെറ്റ് സൗകര്യം ഉള്‍പ്പടെയുള്ളവ ഏര്‍പ്പെടുത്തണം.  മണിക്കൂറില്‍ നൂറുകണക്കിന് ഭക്തരാണ് ശബരിമലയില്‍ എത്തുന്നത്. അതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തുടര്‍ച്ചയായി സര്‍വീസ് നടത്തണം. ഭക്തര്‍ക്ക് ഭക്ഷണവും വെള്ളവും 24 മണിക്കൂറും ലഭ്യമാക്കണം. അതിന്റെ ഗുണനിലവാരം പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണെന്നും കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button