ന്യൂയോര്‍ക്ക്: ചൊവ്വയുടെ ഉള്രഹസ്യം തേടി നാസയുടെ പര്യവേക്ഷണ പേടകം ‘ഇന്‍സൈറ്റ്’ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങി. ആറുമാസം മുൻപ് ഭൂമിയിൽ നിന്ന് പുറപ്പെട്ട പേടകം 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് പുലര്‍ച്ചെ ഒരുമണിയോടെ വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിറങ്ങിയത്. ഇന്‍സൈറ്റ് ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ദൃശ്യം നാസയ്ക്ക് ലഭിക്കുകയും ചെയ്തു.
ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഇറങ്ങിയത്. ചൊവ്വാ ഗ്രഹത്തിനുള്ളിലെ കമ്പനം അളക്കാനുള്ള സീസ്മോമീറ്റര്‍ അടങ്ങുന്ന ലാന്‍ഡറാണ് ഇന്‍സൈറ്റ്. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അതിനുശേഷം ഇവിടത്തെ ഭൂകമ്പങ്ങളുമായി താരതമ്യം ചെയ്യും.അതേസമയം ഒരു വര്‍ഷംകൊണ്ട് പരമാവധി 12 ചൊവ്വാചലനങ്ങളേ ഇന്‍സൈറ്റിനു പഠിക്കാന്‍ കഴിയൂ എന്നാണ് സൂചന.
Post Your Comments