
ഭിൽവാഡ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനെടുക്കുന്ന ഓരോ തീരുമാനത്തിന്റെയും ഓരോ യാത്രകളുടെയും വിവരങ്ങൾ നൽകുമ്പോൾ ഒരാഴ്‌ച കാണാതാകുന്ന ചില നേതാക്കളുണ്ടെന്ന് അദ്ദേഹം പറഞ്ഞു . രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെ പരിഹസിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജസ്ഥാനിലെ ഭിൽവാഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഒരു അവധിയെടുത്തതായോ വിശ്രമിക്കാൻ രാജ്യം വിട്ടതായോ നിങ്ങൾ കേട്ടിട്ടുണ്ടോ. ഞാനെടുക്കുന്ന ഓരോ തീരുമാനത്തിന്ററെയും വിവരം നിങ്ങളെ അറിയിക്കാറുണ്ടെന്നും മോദി വ്യക്തമാക്കി.
Post Your Comments