UAELatest News

യുഎഇയില്‍ കനത്ത മഴ തുടരും; മുന്നറിയിപ്പുമായി അധികൃതര്‍

ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ സാമാന്യം നല്ല മഴയാണ് ഇന്ന് യുഎഇയില്‍ ലഭിച്ചത്. അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുണ്ടായ ഗതാഗത തടസ്സം യാത്രക്കാരെ വലച്ചു. പലയിടങ്ങളിലും ഗതാഗതക്കുരുക്കുമൂലം നീണ്ട വാഹനനിരകള്‍ രൂപപ്പെട്ടു. വടക്ക്, കിഴക്കന്‍ മേഖലകളില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. മറ്റു മേഖലകളില്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും.

കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി. മഴ വ്യാഴായ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടലില്‍ തിരമാലകള്‍ നാലുമുതല്‍ ആറ് അടിവരെ ഉയരുമെന്നും കടലില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും അറിയിപ്പിലുണ്ട്.

മോശം കാലാവസ്ഥ തുടരുന്നതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്ന് ദുബായ് പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ മുഹൈരി അറിയിച്ചു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ സമയം കണക്കാക്കി നേരത്തെറിയങ്ങി പതുക്കെ വാഹനം ഓടിക്കണം. ദൂരക്കാഴ്ചയെ കാലാവസ്ഥ ബാധിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഴ കണക്കിലെടുത്ത് കൂടുതല്‍ പട്രോളിങ് സംഘങ്ങളെ പൊലീസ് രംഗത്തിറക്കിയിട്ടുണ്ട്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button