
തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിന് അനുമതി കിട്ടിയില്ല. അതേസമയം കൂടിക്കാഴ്ച എന്തിനു വേണ്ടിയായിരുന്നു എന്നതിനുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാനിരുന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി ഡല്‍ഹിയില്‍ എത്തിയത്. അതേസമയം വ്യോമയാന സെക്രട്ടറിയുമായും മറ്റു വകുപ്പുകളിലെ സെക്രട്ടറിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനമായിരുന്നു ചര്‍ച്ചാ വിഷയം.
എ്ന്നാല്‍ ഇതിനു ശേഷം ഡോവലുമായി കൂടിക്കാഴ്ചയ്ക്ക അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു.
Post Your Comments