ചെന്നൈ: ചെന്നൈയിലെ പോലീസുകാര്‍ ഇപ്പോള്‍ ഒരു ജോഡി ചെരുപ്പുകള്‍ തപ്പാനുള്ള നെട്ടോട്ടത്തിലാണ്. 800 രൂപ വിലവരുന്ന തന്റെ ചെരുപ്പുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 55കാരനായ ഒരാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസിന് ചെരുപ്പുകള്‍ കണ്ടുപിടിച്ചു നല്‍കേണ്ട ചുമതല വന്നത്. തോണ്ടിയാര്പേട്ടിലുള്ള ഒരു ലാബോറട്ടറിയില്‍ നിന്ന് തന്റെ ചെരിപ്പുകള്‍ കളഞ്ഞു പോയതായാണ് രാജേഷ് കുമാര്‍ ഗുപ്ത എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് താന്‍ പുതിയ ചെരിപ്പുകള്‍ വാങ്ങിയതെന്നും അത് നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലാത്തതിനാലാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും രാജേഷ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. 800 രൂപ കൊടുത്താണ് താന്‍ ആ ചെരുപ്പുകള്‍ വാങ്ങിയതെന്നും അത് അധികം ഉപയോഗിച്ചിട്ടില്ലെന്നും അയാള്‍ പറഞ്ഞു. കൂടാതെ മോഷണങ്ങളോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വെറും ചെരുപ്പുകളാണെന്നും കരുതി ഈ പരാതിയെ തള്ളിക്കളയില്ലെന്നും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. കൂടാതെ ആശുപത്രിയിലെ ജീവനക്കാരേയും രോഗികളേയും സമീപ പ്രദേശത്തുള്ളവരേയും ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു.
എന്നാല്‍ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ രാജേഷിന് പുതിയ ചെരുപ്പ് വാങ്ങാനുള്ള പണം നല്‍കാമെന്ന് സ്വകാര്യ ലാബ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വന്തം അപാര്‍ട്ട്മെന്റിനു പുറത്തു നിന്നും ചെരുപ്പുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ മഹാരാഷ്ട്രയില്‍ സമാനമായ പരാതി നല്‍കിയിരുന്നു.
Post Your Comments