യുഎഇ: യുഎഇയിൽ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിൽ നിന്ന് തട്ടിയെടുത്തത് 37 ലക്ഷത്തോളം രൂപ. അറബ് യുവതി തന്റെ 30 കാരനായ കാമുകന്റെ സഹായത്തോടെയാണ് ഇത്രയും വലിയ കവർച്ച നടത്തിയത്. പണത്തിന് പുറമെ വീട്ടിൽ നിന്ന് വിലമതിപ്പുള്ള നിരവധി സാധനങ്ങളും യുവതി കൈക്കലാക്കി. മൂന്ന് മാസം മുൻപായിരുന്നു സംഭവവത്തിൽ ഷാർജ കോടതി വാദം കേൾക്കുകയാണ്.
സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കാമുകന്റെ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ യുവതി സമ്മതിച്ചിരുന്നു. കേസ് ഡിസംബർ 20ലേക്ക് മാറ്റി.
Post Your Comments