ന്യൂഡല്‍ഹി: നിയസഭാംഗത്വം റദ്ദാക്കിയ വിഷയത്തില്‍ നിയമപോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്ന് കെ.എം ഷാജി. വര്‍ഗീയ പ്രചാരണം ഉള്‍കൊള്ളിച്ച് നോട്ടീസിറക്കിയവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ വൃത്തികെട്ട കളി കളിച്ചയാളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ നിന്നും സ്റ്റേ ലഭിച്ച ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാജി.
‘അത് ഞാനാണെങ്കില്‍ അയോഗ്യനാക്കട്ടെ. അല്ലെന്ന് ഉറപ്പുണ്ട്, സത്യം തെളിയിക്കും വരെ പോരാട്ടം തുടരും.’ സഭാംഗമല്ലെന്ന് ഉത്തരവിറക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് അവകാശമില്ലെന്നും നാളെ സഭയിലെത്തുമ്പോള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുമോ എന്നും ഷാജി ചോദിച്ചു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്തില് തനിക്ക് സന്തോഷമില്ലെങ്കിലും സുപ്രീംകോടതി ഹര്‍ജി കേള്‍ക്കാനും കേസ് പരിഗണിച്ചതിലും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തതെന്നും ഷാജി ആരോപിച്ചു.
Post Your Comments