തിരുവന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ജല വിഭവ വകുപ്പു മന്ത്രിയായി കെ കൃഷ്ണന് കുട്ടി സത്യ പ്രതിജ്ഞ ചെയ്തു. മുന്‍ മന്ത്രി മാത്യു ടി തോമസിന്റെ ഒഴിവിലേയ്ക്കാണ് കൃഷ്ണന്‍കുട്ടി സ്ഥാന മേറ്റത്. ജനതാദളി(എസ്)ന്റെ മന്ത്രിയാണ് കൃഷ്ണന്‍കുട്ടി. വൈകിട്ട് അഞ്ചിനു രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടറിയേറ്റിലിത്തി അദ്ദേഹം ചുമതലയേല്‍ക്കും. ചിറ്റൂര്‍ മണ്ഡലം എംഎല്‍എയാണ് കൃഷ്ണന്‍കുട്ടി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments