Latest NewsNattuvartha

കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

കാസര്‍കോട്: ജില്ലയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്. ഇതരസംസ്ഥാന തൊഴിലാളികളിലും തദേശവാസികള്‍ക്കിടയിലും എച്ച്.ഐ.വി ബാധിതര്‍ ഏറെയുണ്ടെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. സുരക്ഷാ മുന്‍കരുതലെടുക്കുന്നതിലൂടെ രോഗ വ്യാപനം തടയാം. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ ലഹരി കുത്തിവെക്കുന്നതിലൂടെയും വ്യാപകമായി എച്ച്.ഐ.വി പകരുന്നതായി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് 30, ഡിസംബര്‍ 1 തീയതികളിലായി വിവിധ പരിപാടികള്‍ നടത്താന്‍ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button