പാറശാല: എച്ച് 1 എന്‍ 1 പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. പൊഴിയൂര്‍ പുല്ലുവറ്റിയില്‍ മത്സ്യത്തൊഴിലാളിയായ ക്രിസ്തുദാസന്‍ (58), കല്ലറ മഹാദേവര്‍ പച്ച ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പാട്ടറ കുന്നില്‍ വീട്ടില്‍ അനിലിന്റെ ഭാര്യ സജിനി( സീമ 38) എന്നിവരാണ് മരിച്ചത്. പാറശാലയില്‍ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്ന ക്രിസ്തുദാസനെ നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. എച്ച് 1 എന്‍ 1 ആണെന്ന് അറിഞ്ഞിട്ടും രോഗിയെ അടിയന്തിര ചികിത്സകള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാന്‍ ആശുപത്രി അധികൃതര്‍ തടസം നിന്നതായി ബന്ധുക്കളും പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍ ബോസ്‌കോയും ആരോപിച്ചു.
അതേസമയം 10 ദിവസം മുമ്പ് പനി ബാധിച്ച സജിനി കല്ലറയിലെ സ്വകാര്യ ആശുപത്രി, വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. എച്ച് 1 എന്‍ 1 ബാധയുടെ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
Post Your Comments