സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഇന്ന് മാത്രം 13,248 പേരാണ് പനി ബാധിച്ചതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. പനി പടർന്നു പിടിക്കുന്നതിനോടൊപ്പം, മരണസംഖ്യയും ഉയർന്നിട്ടുണ്ട്. പനിയെ തുടർന്ന് ഇന്ന് നാല് മരണമാണ് സ്ഥിരീകരിച്ചത്.
പനി ബാധിച്ച് മരിച്ചവരിൽ ഒരാളുടെ മരണം എലിപ്പനിയെ തുടർന്നും മറ്റൊരാളുടെ മരണം ഡെങ്കിപ്പനിയെ തുടർന്നുമാണ്. അതേസമയം, ഇന്ന് മാത്രം 10 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർക്കാണ് മലേറിയ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പുറത്തുനിന്നെത്തിയവർക്കാണ് മലേറിയ സ്ഥിരീകരിച്ചിട്ടുള്ളത്.
Also Read: ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചകൾ പകർച്ചപ്പനി പടർന്നു പിടിക്കാൻ കാരണമായിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ രോഗം ഇനിയും വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
Post Your Comments