തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ ജനപ്രിയമാക്കുന്നു. ഇതിനോടനുബന്ധിച്ച് നറുക്കെപ്പില്‍ ചലച്ചിത്ര താരങ്ങളെയും എംപിമാരെയും എംഎല്‍എമാരെയും പങ്കെടുപ്പിക്കാന്‍ ലോട്ടറി വകുപ്പിന്റെ തീരുമാനം. അതേസമയം ലോട്ടറി നറുക്കെടുപ്പിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കു എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.
നറുക്കെടുപ്പ് തത്സമയം ചാനലില്‍ സംപ്രേഷണം ചെയ്യാനാണ് വകുപ്പിന്റെ തീരുമാനം. അതോടൊപ്പം ഇഷ്ടതാരങ്ങള്‍ നറുക്കെടുക്കാന്‍ എത്തുന്നത് ജനപ്രീതി വര്‍ധിപ്പിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറിയ്ക്കെതിരെ വ്യാപക പ്രചരണം നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും വകുപ്പ് വ്യക്തമാക്കി.
Post Your Comments