KeralaLatest News

സന്നിധാനത്ത് ജലസംഭരണിക്കൊപ്പെ ഹെലിപാഡും; നിര്‍മാണം പാതിവഴിയില്‍

ശബരിമല: സന്നിധാനത്ത് അടിയന്തര സാഹചര്യത്തില്‍ ഹെലിപാഡായി ഉപയോഗിക്കാനുള്ള ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയായില്ല. 40 ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി പാണ്ടിത്താവളത്തിലാണ് പണിയുന്നത്. സംഭരണിയുടെ അകത്ത് 55,555 ലീറ്റര്‍ വീതം സംഭരണ ശേഷിയുള്ള 72 അറകളായി തിരിച്ചിട്ടുണ്ട്. സംഭരണിയുടെ മുകള്‍വശം ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ പര്യാപ്തമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അകത്തെ ഭിത്തികളും ഹെലികോപ്റ്ററുകള്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സമ്മര്‍ദം താങ്ങുവാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളാണ് തീരാനുള്ളത്. രണ്ട് ഭാഗമായി തിരിച്ചായിരുന്നു പണികള്‍ നടന്നുവന്നത്. 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ആദ്യത്തെ ടാങ്കിന്റെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തു. ബാക്കിഭാഗം തീര്‍ന്നാലേ ഹെലിപാഡായി ഉപയോഗിക്കാന്‍ കഴിയൂ. 2.5 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ഇതു പൂര്‍ത്തിയായാല്‍ മകരവിളക്ക് കാലത്തു സന്നിധാനത്തില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ തീര്‍ഥാടന കാലത്ത് ഇതില്‍ വെള്ളം സംഭരിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button