
പുത്തൂര്‍: കിണറിന്റെ പാലത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച യുവാവിന് കയറുപൊട്ടി കിണറ്റില്‍ വീണ് ദാരുണാന്ത്യം. കൊല്ലം ആനക്കോട്ടൂര്‍ സി.അഭിലാഷ്(35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
അഭിലാഷിനെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറിനു സമീപം യുവാവിന്റെ ചെരിപ്പു കണ്ടെത്തിയതോടെയാണ് കിണറ്റില്‍ പരിശോധന നടത്തിയത്. കിണറിന്റെ പാലത്തില്‍ കയര്‍ പൊട്ടിയ നിലയിലായിരുന്നു. അഭിലാഷിന്റെ കഴുത്തില്‍ കെട്ടിയ നിലയില്‍ കയറിന്റെ ഭാഗവും കണ്ടെത്തി. അഭിലാഷ് ടിവി മെക്കാനിക്കായിരുന്നു. ചന്ദ്രശേഖരന് പിള്ളയാണ് അഭിലാഷിന്റെ അച്ഛന് അമ്മ ഷൈലജ, ഭാര്യ രശ്മി.
Post Your Comments