Latest NewsKerala

ശബരിമല യുവതി പ്രവേശനത്തെ എതിർത്ത യുവതിക്ക് സി.പി.എം മുൻ കൗൺസിലറുടെ മർദനം

തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തെ എതിർത്ത്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട തയ്യൽ തൊഴിലാളി വനിതാ നേതാവിനെ സ്വന്തം പാർട്ടി നേതാവ് മർദിച്ച് അവശയാക്കിയതായി പരാതി. തയ്യൽ തൊഴിലാളി എ.കെ.ടി.എ പുലിപ്പാറ യൂണിറ്റ്‌ സെക്രട്ടറി നിമയ്ക്കാണ് മുൻ വാർഡ് കൗൺസിലർ കൃഷ്ണന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ നിമയെ നെടുമങ്ങാട് ജില്ലാ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോലീസിൽ പരാതിനല്കി നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പരിക്കേറ്റ യുവതിയുടെ മൊഴി എടുക്കാനോ അന്വേഷണം നടത്താനോ പോലീസ് തയാറായിട്ടില്ല.

ശരണം വിളിക്കുന്ന അയ്യപ്പമാരെ അറസ്റ്റ്ചെയ്യാൻ കാണിക്കുന്ന ജാഗ്രത യുവതിയെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാനും പോലീസ് കാണിക്കണമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തില്ലങ്കിൽ ശക്തമായസമരപരിപാടി യുമായി മുന്നോട്ട്‌പോകുമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ആർ അനുരാജ് പറഞ്ഞു . പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുദേവ് ജില്ലാ സെക്രട്ടറി ഉണ്ണിക്കണ്ണൻ മണ്ഡലം ജനറൽ സെക്രട്ടറി സജി എന്നിവരും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button