ആല്‍വാര്‍: പാക്കിസ്ഥാനെ പരസ്യമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യയെ ബോംബ്കാട്ടി ഭീഷണിപ്പെടുത്തിയവര്‍ ഇപ്പോള്‍ പിച്ചച്ചട്ടിയെടുത്ത് അലയുകയാണെന്നാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കടക്കെണിയില്‍നിന്നു കരകയറാന്‍ സഖ്യരാജ്യങ്ങളില്‍നിന്ന് ധനസഹായം തേടുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പ്രസ്താവന.
ഭീകരതയ്ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുള്ള 1.66 ബില്യന്‍ ഡോളറിന്റെ സുരക്ഷാ സഹായം അമേരിക്ക റദ്ദാക്കിയിരുന്നു. അതേസമയം സൗദി പാക്കിസ്ഥാനെ 6 ബില്യന്‍ ഡോളര്‍ നല്‍കി സഹായിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ക്കു ശേഷം സഹായിക്കാമെന്നാണ് ചൈനയുടെ തീരുമാനം.
ഇന്നലെ വരെ ഇന്ത്യയില്‍ ബോബ് ഇടുമെന്ന് ഭീഷണിപ്പെടുത്തിയ അവര്‍ പിച്ചച്ചട്ടിയെടുത്തത് നമ്മള്‍ എടുത്ത നിലപാട് കാരണമാണ്. ഇതിനു പിന്നില്‍ രാജ്യത്തെ 125 കോടി ജനങ്ങളാണെന്നും അല്ലാതെ മോദിയുടെ ജാതിയല്ലെന്നും രാജസ്ഥാനിലെ അല്‍വാറില്‍ നടത്തിയ റാലിയില്‍ മോദി പറഞ്ഞു.
जो भारत पर बम दागने का भरते थे दम, आज खुद कटोरा लेकर घूम रहे हैं हर घर : पीएम मोदी #सिंहद्वार_से_विजय_हुंकार pic.twitter.com/jE1ZcOrRT5
— BJP (@BJP4India) November 25, 2018
അതേസമയം വികസനത്തെക്കുറിച്ചു പറയാന്‍ ഭയപ്പെടുന്നതു കൊണ്ടാണു കോണ്‍ഗ്രസ് മോദിയുടെ ജാതിയെക്കുറിച്ചും, മാതാപിതാക്കളം കുറിച്ചും പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.പി. ജോഷിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ജന്മസ്ഥലത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണോ രാജസ്ഥാന്റെ ഭാവി നിര്‍ണയിക്കപ്പെടുകയെന്നും മോദി ചോദിച്ചു. ഏതു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നതല്ല പ്രശ്നം അവരെക്കൊണ്ട് ആരാണ് ഇതൊക്കെ പറയിപ്പിക്കുന്നതെന്നതാണ് ഗൗരവത്തിലെടുക്കേണ്ടതെന്ന് രാഹുലിനെ പരാമര്‍ശിച്ചു മോദി കുറ്റപ്പെടുത്തി.
Post Your Comments