Latest NewsKerala

ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സുരക്ഷ ശക്തമാക്കി പോലീസ്

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഇനിയും തുടരാനുള്ള സാധ്യത കൂടുതലാണ്. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്നു ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ,സന്നിധാനം എന്നീ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് 82 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ മറികടന്ന് ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം നാമജപം നടത്തിയവരെയാണ് പോലീസ്് അറസ്റ്റ് ചെയ്തത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന് വാവരുനടയ്ക്കു മുമ്പില്‍ ഇരുന്ന് നാമജപം നടത്തിയതിനായിരുന്നു അറസ്റ്റ്. ഹരിവരാസനം ചൊല്ലി നട അടച്ചശേഷവും ഒരുവിഭാഗം പിരിഞ്ഞുപോകാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു.

തുടര്‍ന്ന് എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതായി സ്ഥലത്തുണ്ടായിരുന്ന എസ്പി പ്രതീഷ്‌കുമാര്‍ അറിയിക്കുകയായിരുന്നു. അതേസമയം ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന് പോലീസ് അറിയിച്ചു. ലൗണ്ട് സ്പീക്കര്‍ വഴിയാണ് പോലീസ് അറിയിപ്പ് നല്‍കിയത്. ഈ സമയത്ത് എക്‌സിക്യുട്ടീവ് മജിസട്രേറ്റും സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ നട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് നാമജപം അവസാനിച്ചത്. തുടര്‍ന്ന് നിയമപ്രകാരം പ്രതിഷേധക്കാരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button