Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം: നടി സജിതാ മഠത്തിലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം

സജിതാ മഠത്തിലിന്റെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്

കോട്ടയം: ശബരിമല വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചരണം. ഇത്തവണ മലയാള ചലച്ചിത്ര നടി സജിതാ മഠത്തിലാണ് ഇതിന് ഇരയായത്. പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടിയുടെ വാക്കുകള്‍ എന്ന പേരിലാണ് പ്രചരണം നടത്തുന്നത്. സജിതാ മഠത്തിലിന്റെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ശബരിമലയില്‍ ഞങ്ങളുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ അനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും. ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ. ഈ മാതൃശാപം എന്നും അഗ്‌നിയായി നീറി നില്‍ക്കട്ടെ എന്നാണ് സന്ദേശം.

sajitha madathil post

അതേസമയം വ്യാജ പ്രചരണത്തിനെതിരെ സജിതാ മഠത്തില്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു,  ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നും സജിത ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും സജിത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നേരത്തെ മരിച്ചു പോയ പന്തളം അമ്മയുടെ പേരിലും,  സി.പി.എം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയുടെ അമ്മയും സ്വാതന്ത്ര്യ സമര സേനാനിയുമായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ  പ്രചരണം നടന്നിരുന്നു.

https://www.facebook.com/photo.php?fbid=10156052249661089&set=a.10151512829621089&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button