Latest NewsIndia

കള്ളപ്പണത്തിന്റെ കണക്ക്: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ

2014 ജൂണ്‍ ഒന്നുമുതലുള്ള കള്ളപ്പണത്തിന്റെ വിശദാംശങ്ങളാണ് ഇയാള്‍ ആവശ്യപ്പെട്ടത്

ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന ആവശ്യം വീണ്ടും തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. വിദേശത്തുനിന്ന് മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കു വിരങ്ങള്‍ 15 ദിവസത്തിനകം നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശമാണ് പി.എം.ഒ. വീണ്ടും തള്ളിയത്. അതേസമയം അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകള്‍ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് തീരുമാനം.

വിവരാവകാശപ്രവര്‍ത്തകനും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ തേടി അപേക്ഷ നല്‍കിയത്. 2014 ജൂണ്‍ ഒന്നുമുതലുള്ള കള്ളപ്പണത്തിന്റെ വിശദാംശങ്ങളാണ് ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അപേക്ഷ വിവരാവാകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പി.എം.ഒ ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് ചതുര്‍വേദി കേന്ദ്രവിവരാവകാശ കമ്മീഷനെ സമീപിച്ചത്.

അതിനെ തുടര്‍ന്ന് 15 ദിവസത്തിനകം ഈ വിവരങ്ങള്‍ സഞ്ജീവിന് നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ഒക്ടോബര്‍ 16-നായിരുന്നു ഇത്. എന്നാല്‍ കള്ളപ്പണത്തെക്കുറിച്ച് പ്രത്യേകാന്വേഷണസംഘം അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ വിവരം തരുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം കേന്ദ്രമന്ത്രിമാര്‍ക്കെതിരേയുള്ള അഴിമതിയാരോപണം സംബന്ധിച്ച പരാതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള ചതുര്‍വേദിയുടെ മറ്റൊരു അപേക്ഷയും പി.എം.ഒ. അടുത്തിടെ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button