Latest NewsKerala

പി .കെ ശശിയുടെ പീഡനക്കേസ് ; സിപിഎം സംസ്ഥാനകമ്മിറ്റി ഇന്ന് നടപടി എടുക്കും

തിരുവനന്തപുരം: പീഡന ആരോപണത്തിൽ കുടുങ്ങിയ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സിപിഎം സംസ്ഥാനകമ്മിറ്റി ഇന്ന് നടപടി എടുക്കും. ഡിവൈഎഫ് വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി കെ ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും.

പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് എ കെ ബാലനും പികെ ശ്രീമതിയും അടങ്ങിയ കമ്മീഷൻ വിലയിരുത്തല്‍ എന്നാണ് സൂചന. പി കെ ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്. ഇന്നലെ ജാഥ സമാപിച്ച സഹാചര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാനകമ്മിറ്റി റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button