ഓരോ മനുഷ്യന് അവനുവേണ്ട ധനമാര്‍ജ്ജിച്ച് കരുത്ത് നേടാനുള്ള ആത്മവിശ്വാസം നല്കാന് ഭാഗ്യ സൂക്തത്തിലെ മൂന്നാം മന്ത്രം ദിനവും ധ്യായം ചെയ്യുന്നതിലൂടെ സാധിക്കും.
ഓം ഭഗപ്രണേതര്ഭഗ സത്യരാധോ
ഭഗേമാം ധിയമുദവാ ദദന്ന:
ഭഗ പ്ര നോ ജനയ ഗോഭിരശൈ്വര്ഭഗ
പ്രനൃഭിര് നൃവന്ത: സ്യാമ
ധനത്തിന്റെ മഹത്വത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചുമാണ് ഈ മന്ത്രത്തില്‍ വ്യക്തമാക്കുന്നത്. നല്ല രീതിയില്‍ ധനം സമാഹരിക്കാന്‍ അതിസമർഥന്മാരോട് കൂട്ട് കൂടണം. തെളിമയാര്‍ന്ന മാര്‍ഗ്ഗത്തിലൂടെ കര്‍മകുശലത പ്രകടിപ്പിച്ച് ധനമുണ്ടാക്കണം. ദാരിദ്ര്യം സങ്കോചത്തെയും ദുഖത്തെയും അസ്വസ്ഥതയെയും സൃഷ്ടിക്കും. അത് ക്രിയാത്മക ഗുണങ്ങളെ ഇല്ലാതാക്കി സർഗ്ഗവാസനയെ കെടുത്തും.
Post Your Comments