ഹൈന്ദവരുടെ വിശ്വാസപ്രകാരം, വിദ്യയുടെ ദേവിയാണ് സരസ്വതി. ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ പത്നിയായ സരസ്വതി ദേവി, അക്ഷരം, സാഹിത്യം എന്നിവയുടെ അധിപ കൂടിയാണ്. സംസാര ചാതുര്യം, ഓർമ്മശക്തി, ബുദ്ധിശക്തി എന്നിവ മൂന്നും ദേവിയുടെ വരദാനമായാണ് ഹിന്ദുക്കൾ കരുതിപ്പോരുന്നത്. നദികളുടെ ആധിപത്യവും സരസ്വതീദേവിയ്‌ക്ക് ആണെന്ന് പൊതുവേ വിശ്വസിക്കുന്നു.
തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം ‘വികടസരസ്വതി’ കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തിൽ ‘വജ്രസരസ്വതി’ എന്ന പേരിലും ഭഗവതി അറിയപ്പെടുന്നു. വിദ്യാർത്ഥികൾ, അറിവ് തേടുന്നവർ എന്നിവർ ദേവിയെ ഉപാസിക്കുന്നത് മൂലം ഇരട്ടി ഫലം സിദ്ധിക്കും.
സരസ്വതി സ്തുതി
യാകുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ,
യാ വീണാ വരദണ്ഡമണ്ഡിതകരാ യാ സ്വേത പത്മാസനാ.
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദേവൈഃ സദാ വന്ദിതാ,
സാ മാം പാതു സരസ്വതീ ഭഗവതി നിഃശെഷജാങ്യാപഹാ.
ശുക്ലാം ബ്രഹ്മവിചാരസാരപരമാമാധ്യാം ജഗത് വ്യാപിനിം,
വീണാപുസ്തകധാരിണീംഭയദാം ജാങ്യാന്ധകാരാപഹാം.
ഹസ്തേ സ്ഫാടികമ്മാലികാം വിദധതീം പദ്മാസനേ സംസ്ഥിതാം
വന്ദേ താം പരമേശ്വരീം ഭഗവതീം ബുദ്ധിപ്രദാം ശാരദാം.
Post Your Comments