ഓം നമ:ശിവായ എന്ന മന്ത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വെറുതെ ചൊല്ലുവാനുള്ള ഒരു മന്ത്രമല്ലിത്. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞു വേണം മന്ത്രജപം നടത്തേണ്ടത്. നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു നോക്കാം.
യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്‌തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്. അഞ്ചക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്. വേദങ്ങളുടെ അന്തഃസത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമാണ് നമ:ശിവായ.
Read Also : വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കാന്‍ തീരുമാനം
ന-ഭഗവാന്‍ തന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും മ-പ്രപഞ്ചത്തെയും കുറിക്കുന്നു. ശി- ശിവനെ പ്രതിനിധീകരിക്കുന്നു. വ -എന്നാല്‍ ഭഗവാന്റെ തുറന്ന ലാളിത്യം. യ – എന്നാല്‍ ആത്മാവ്. ഈ അഞ്ചക്ഷരങ്ങള്‍ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ന – എന്നാല്‍ ഭൂമി. മ – എന്നാല്‍ ജലം. ശി – എന്നാല്‍ അഗ്‌നി. വ – വായു. യ – എന്നാല്‍ ആകാശം. മന്ത്രങ്ങളില്‍ അന്തര്‍ലീനമായ ശക്തിയും അര്‍ഥവും തിരിച്ചറിഞ്ഞു ജപിച്ചാല്‍ പൂര്‍ണ ഫലപ്രാപ്തിയുണ്ടാകും.
നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളില്‍ ജപിക്കുമ്പോഴാണ് ഫലസിദ്ധിയുണ്ടാകുന്നതെങ്കില്‍ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാല്‍ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകള്‍. ദിവസത്തിന്റെ തുടര്‍ച്ചയായ രണ്ടുഘട്ടങ്ങള്‍ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ) മഹാമൃത്യുഞ്ജയ മന്ത്രമുള്‍പ്പെടെയുള്ള ശൈവ മന്ത്രങ്ങള്‍ ജപിച്ചാല്‍ ലഭ്യമാകുന്ന ആത്മസാക്ഷാല്‍ക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളില്‍ കുടികൊള്ളുന്നത്.
Post Your Comments