ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു. ഇവരില്‍ വീണ്ടും പോരാടാനിറങ്ങിയ 167 പേരുടെ ആസ്തിയില്‍ ശരാശരി 71% വര്‍ധനയാണ് അഞ്ചു വര്‍ഷം കൊണ്ട് വന്നിരിക്കുന്നത്. 2013ല്‍ ഇവരുടെ ശരാശരി ആസ്തി 5.15 കോടി ആയിരുന്നത് ഇപ്പോള്‍ 8.79 കോടി രൂപയായി ഉയര്‍ന്നു. ബി.ജെ.പിയിലെ ദിവ്യരാജ് സിംഗിന്റെ സ്വത്താണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് 2013ല്‍ ഉണ്ടായിരുന്ന നാല് കോടിയില്‍ നിന്നും 62 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്. 1397% വര്‍ധന.
കഴിഞ്ഞ നിയമസഭയിലെ 174 പേര്‍ ഇത്തവണയും മത്സരരംഗത്തുണ്ട്. ഇവരില്‍ ഏഴു പേരുടെ ആസ്തി വിവരക്കണക്ക് പുറത്തുവന്നിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും ഇത്തവണ 53 പേരാണ് ജനവിധി തേടുന്നത്. ഇവരുടെ ആസ്തി ആറു കോടിയില്‍ നിന്നും ഒമ്പത് കോടിയായി ഉയര്‍ന്നു. അതായത് 49.1% വര്‍ധന. അതേ സമയം ബി.ജെ.പിയില്‍ നിന്നും 107 എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കുന്നുണ്ട്. ഇവരുടെ ശരാശരി ആസ്തി അഞ്ചു വര്‍ഷം മുന്‍പുള്ള നാല് കോടിയില്‍ നിന്നും നിലവില്‍ എട്ടു കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ബി.എസ്.പിയില്‍ നിന്നും മത്സരിക്കുന്ന നാല് അംഗങ്ങളുടെ ആസ്തി 2013ലെ മൂന്നു കോടിയില്‍ നിന്നും ഏഴ് കോടിയായി ഉയര്‍ന്നു. സമാജ്വാദി പാര്‍ട്ടിയുടെ ഏക അംഗത്തിന്റെ ആസ്്തി 41 ലക്ഷത്തില്‍ നിന്നും ഒരു കോടിയായി (311.58%) ഉയര്‍ന്നിട്ടുണ്ട്.ഈ മാസം 28നാണ് മധ്യപ്രദേശ് വോട്ടെടുപ്പ്. ഫലം ഡിസംബര്‍ 11ന് അറിയും.
Post Your Comments