ന്യൂഡല്‍ഹി: സര്‍വീസുകള്‍ക്ക് കൂടുതല്‍ പണം ഈടാക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍വേയ്‌സ്. ഇതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍, വെബ് ചെക്ക് ഇന്‍ നടത്തുന്ന യാത്രക്കാര്‍ ഈ സേവനത്തിന് പണം നല്‍കണം. കൂടാതെ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ സീറ്റുകള്‍ക്കും ഇത്തരത്തില്‍ തുക ഈടാക്കും.
1,12 13 വരിയിലെ എല്ലാ സീറ്റിനും 600 രൂപ, രണ്ടുമുതല്‍ 10 വരെ 300 രൂപ, 11 ാം വരിയിലെ ഏതുസീറ്റിനും, 14 മുതല് 20 വരെയുള്ള നിരകളില്‍ വിന്‍ഡോ-എയ്സില്‍ സീറ്റുകളില്‍ 200 രൂപ എന്നിങ്ങനെയാണ് ഇന്‍ഡിഗോ ഡൊമസ്റ്റിക് ഫ്ളൈറ്റുകളില്‍, സീറ്റ് സെലക്ഷന്‍ ചാര്‍ജുകള്‍. എന്നാല്‍ നേരത്തേ 14 മുതല്‍ 20 വരെയുള്ള വരികളിലെ മിഡില്‍ സീറ്റുകള്‍ക്കും, 21 മുതല്‍ 30 വരെയുള്ള വരിയ്ിലെ സീറ്റുകള്‍ക്കും സെലക്ഷന്‍ ഫീസ് ഉണ്ടായിരുന്നില്ല. എന്നാല്‍ വെബ് ചെക്ക് ഇന്‍ ചെയ്യുന്നവര്‍ ഇനി ഈ സീറ്റുകള്‍ക്കും പണം നല്‍കണം.
ഞങ്ങളുടെ പരിഷ്‌കരിച്ച നയപ്രകാരം, വെബ്ചെക്ക്ഇന്‍ ചെയ്യുന്ന എല്ലാ സീറ്റുകളും തിരഞ്ഞെടുക്കുന്നതിന് തുക ഈടാക്കുംമെന്നും ഇതിന് പകരം എയര്‍പോര്‍ട്ടുകളില്‍ സൗജന്യമായി നിങ്ങള്‍ക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയുമെന്നും ഇന്‍ഡിഗോ വക്താവ് അറിയിച്ചു. അതേസമയം സീറ്റുകളുടെ ലഭ്യത അനുസരിച്ച് ഇത് ലഭ്യമാക്കുമെന്നും യാത്രക്കാര്‍ക്കുള്ള സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു. ഇന്‍ഡിേഗായുടെ പുതിയ തീരുമാനത്തോട് പതിവ് യാത്രക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര വിമാനസര്‍വീസില്‍, 43 ശതമാനം വിപണി വിഹിതമാണ് ഇന്‍ഡിഗോയ്ക്കുള്ളത്. അതേസമയം മറ്റു ബജറ്റ് എയര്‍ലൈനുകളും ഇന്‍ഡിഗോയുടെ പാത പിന്തുടരുമെന്നും സൂചനയുണ്ട്.
Post Your Comments